വയർ കുറയ്ക്കണോ?ഇതൊന്ന് ശ്രദ്ധിക്കൂ

Advertisement

വയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ആഗ്രഹിക്കുന്നവർ അത്താഴം കഴിക്കുന്നതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് വയർ ചാടാനും ശരീരഭാരം വർധിക്കാനും കാരണമാകും. കാരണം കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലമാണ് വയർ ചാടുന്നത്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക.

കൂടാതെ രാത്രി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാനും ദഹനം മന്ദഗതിയിലാകാനും ഇടയാക്കും. വണ്ണം കുറയ്ക്കാനും വയർ കുറയ്ക്കാനും അത്താഴത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഓട്സ് ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ വണ്ണം കുറയ്ക്കാനും വയർ ചാടാതിരിക്കാനും സഹായിക്കും.

ഉപ്പുമാവ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറിനാൽ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലും ഉപ്പുമാവ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന അനുയോജ്യമായൊരു ഭക്ഷണം ആണ്. ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. രാത്രി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതുപോലെ നട്സും രാത്രി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയർ പെട്ടെന്ന് നിറയ്ക്കാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാനും ഗുണം ചെയ്തേക്കാം.