ചെറുപ്പം നിലനിര്‍ത്താന്‍ ഇതാ അടിപൊളി വഴികള്‍…..

Advertisement

യൗവനത്തിന്റെ പ്രസരിപ്പില്‍ നില്‍ക്കുമ്പോള്‍ നമ്മളാരും തന്നെ അതിന്റെ മൂല്യം തിരിച്ചറിയുന്നില്ല. തെറ്റായ ജീവിതശൈലികള്‍ പെട്ടെന്ന് തന്നെ ചെറുപ്പത്തെ നഷ്ടപ്പെടുത്തുന്നു. അതേ സമയം, ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും.
ഇതില്‍ ഏറ്റവും പ്രധാനമാണ് ചര്‍മ സംരക്ഷണം. ചര്‍മസംരക്ഷണത്തിന് അടിസ്ഥാനമായത് നാലു കാര്യങ്ങളാണ്. ക്ലെന്‍സിങ്, ടോണിങ്, മോയിസ്ചറൈസിങ്, സണ്‍പ്രൊട്ടക്ഷന്‍. ഇതു നിത്യവും ചെയ്യണം. നിങ്ങളുടെ ചര്‍മത്തിന്റെ സ്വഭാവമനുസരിച്ചു വേണം ഇതിനുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കേണ്ടത്. ചര്‍മം എണ്ണമയമുള്ളതാണോ അല്ലാത്തതാണോ എന്നു നോക്കി ഏറ്റവും വിശ്വാസ്യതയുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക.
ക്ലെന്‍സിങ് ചര്‍മത്തിലെ അഴുക്ക് നീക്കുന്നു. ഫെയ്‌സ് വാഷോ ക്ലെന്‍സിങ് മില്‍ക്കോ ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുക. ഒരിക്കലും മുഖചര്‍മം അമര്‍ത്തി തുടയ്ക്കരുത്.
ടോണിങ്ങിനുള്ള ഉല്‍പന്നങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കും. അതിനാല്‍ വരണ്ട ചര്‍മമാണെങ്കില്‍ സ്‌കിന്‍ ടോണര്‍ ഉപയോഗിക്കേണ്ടതില്ല.
കുളികഴിഞ്ഞ് മോയിസ്ചറൈസിങ് ക്രീം ദേഹം മുഴുവനും പുരട്ടുക. കറ്റാര്‍വാഴ (ആലോവേര) അടങ്ങിയ ക്രീമുകളാണ് ഏറ്റവും നല്ലത്.
സണ്‍ പ്രൊട്ടക്ഷന്‍ ക്രീം പതിവായി ഉപയോഗിക്കുന്നതാണ് പ്രായമാകുന്നതിനെ തടയാനുള്ള ഏറ്റവും പ്രധാനകാര്യം. രാവിലെ പുറത്തുപോകുമ്പോള്‍ മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം സണ്‍ സ്‌ക്രീന്‍ തേയ്ക്കുക. മുഖം, കഴുത്ത്, കൈകള്‍… ഇങ്ങനെ വെയിലേല്‍ക്കുന്ന ഭാഗങ്ങളിലെല്ലാം സണ്‍ സ്‌ക്രീന്‍ പുരട്ടണം. എസ് പി എഫ് 30 എങ്കിലും അടങ്ങിയ ക്രീമാവണം. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത്. ജെല്‍ ബേസ്ഡ് (വാട്ടര്‍ ബേസ്ഡ്) സണ്‍ സ്‌ക്രീന്‍ വേണം ഉപയോഗിക്കാന്‍. 23 മണിക്കൂര്‍ കൂടുമ്പോള്‍ ക്രീം പുരട്ടണം. സണ്‍സ്‌ക്രീന്‍ തേച്ച ശേഷമേ മേക്കപ്പ് ചെയ്യാവൂ.
കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് കൈകളുടെ മോയിസ്ചറൈസേഷന്‍ നഷ്ടപ്പെടുത്തുന്നു. എപ്പോള്‍ കൈ കഴുകിയാലും കൈകളില്‍ മോയിസ്ചറൈസര്‍ പുരട്ടുക.
കണ്‍തടങ്ങളിലെ കറുപ്പാണ് പ്രായത്തിന്റെ അടയാളം. കറുപ്പ് വരാന്‍ കാരണമെന്താണെന്ന് കണ്ടുപിടിച്ച് അതു പരിഹരിക്കണം. ജനിതകകാരണം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്…. പല കാരണങ്ങളാല്‍ കറുപ്പ് വരാം. കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ചില സംരക്ഷണമാര്‍ഗങ്ങളുണ്്. കണ്ണുകള്‍ അടച്ച് മുകളില്‍ നനച്ച ടീ ബാഗ് വച്ച് 10 മിനിറ്റ് വിശ്രമിക്കുക. വെള്ളരിക്കാനീര് പുരട്ടുക. വൈറ്റമിന്‍ ഇ അടങ്ങിയ അണ്ടര്‍ എക്രെീമോ ബദാം ഓയിലോ വൈറ്റമിന്‍ ഇ ഗുളിക പൊടിച്ചത് ബദാംഓയിലില്‍ ചാലിച്ചതോ പുരട്ടുക.
ആഴ്ചയില്‍ 2 ദിവസം എണ്ണതേച്ചു കുളിക്കുക.
രാത്രി കിടക്കും മുമ്പ് കൈകളും പാദങ്ങളും വൃത്തിയാക്കി കഴുകി തുടച്ച് ആന്റി റിങ്കിള്‍ ക്രീം പുരട്ടുക.
ആഴ്ചയിലൊരിക്കല്‍ പലതരം പഴങ്ങള്‍ അരിഞ്ഞ് മിക്‌സിയിലരച്ച് മുഖത്ത് 20 മിനിറ്റ് നേരം ഫേസ്പാക്ക് ഇടുക. മാസത്തിലൊരിക്കല്‍ ഫ്രൂട്ട് ഫേഷ്യല്‍ ചെയ്യുന്നതു നല്ലതാണ്.
പ്രായം കൂടുന്തോറും മുഖത്തെ ചര്‍മത്തിന്റെ ടോണ്‍ നഷ്ടപ്പെടുന്നു. കൊഴുപ്പ് കൂടും. കഴുത്തിന് കറുപ്പേറും. ഇതിനെല്ലാമെതിരേ ഇരുപതുകളുടെ അവസാനം തൊട്ടേ സംരക്ഷണം നല്‍കിത്തുടങ്ങിയാല്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വളരെ വൈകിക്കാന്‍ കഴിയും.
ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ കൊളാജന്‍ എന്ന പ്രോട്ടീന്‍ അത്യാവശ്യമാണ്. മുടി, നഖം, ചര്‍മ്മം എന്നിവയുടെ കലകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ കൊളാജന്‍ അത്യാവശ്യമാണ്.
വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊളാജന്റെ ഉല്‍പാദനത്തെ ഉയര്‍ത്തുന്നു. ഇലക്കറികള്‍, ബെറീസ്, മുട്ട, അവക്കാഡോ, ഇഞ്ചി എന്നീ ഭക്ഷണങ്ങളും കൊളാജന്റെ ഉല്‍പാദനം ഉയര്‍ത്തി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. കൊളാജന്‍ നിര്‍മാണത്തിനാവശ്യമായ അമിനോ ആസിഡുകള്‍ മുട്ടയില്‍ ധാരാളം ഉണ്ട്.

Advertisement