ചില ഭക്ഷണങ്ങളോ വിഭവങ്ങളോ എല്ലാം മൈഗ്രേയ്നിലേക്ക് നയിക്കാം. എല്ലാ സന്ദർഭങ്ങളിലും ഉണ്ടാകണമെന്നില്ലെങ്കിൽ കൂടിയും ഇവ ഭീഷണി ഉയർത്താറുണ്ട്.
കാപ്പി, ചീസ്, മദ്യം, ഗോതമ്പ്, പാലുത്പന്നങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇവയിലുള്ള ‘ടിരാമിൻ’ എന്ന അമിനോ ആസിഡ് ആണത്രേ മൈഗ്രേയ്ന് കാരണമാകുന്നത്. ഇവ കഴിച്ചതിന് പിന്നാലെ മൈഗ്രേയ്ൻ ഉണ്ടാകുന്നുവെങ്കിൽ പിന്നീട് ഇതിൽ ശ്രദ്ധ പുലർത്തുക. ദഹനപ്രവർത്തനങ്ങൾ സുഗമമായി നടന്നെങ്കിൽ മാത്രമേ നമ്മുടെ ആരോഗ്യം ഭദ്രമാകൂ. അല്ലെങ്കിൽ പലവിധത്തിലുള്ള പ്രയാസങ്ങളും അസുഖങ്ങളുമെല്ലാം നാം നേരിടാം. ഇത്തരത്തിൽ ദഹനമില്ലായ്മ മൈഗ്രേയ്നിലേക്കും നയിക്കാം.
അതിനാൽ മൈഗ്രേയ്ൻ പ്രശ്നമുള്ളവർ എപ്പോഴും ദഹനത്തിനും പ്രാധാന്യം നൽകണം. ദിവസത്തിൽ മൂന്നോ നാലോ നേരമാണ് നമ്മൾ പ്രധാനഭക്ഷണം കഴിക്കുന്നത്. ഇതിലേതെങ്കിലുമൊരു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ അതും മൈഗ്രേയ്നിലേക്ക് നയിക്കാം. അതിനാൽ മൈഗ്രേയ്നുള്ളവർ ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കുക. ചില പോഷകങ്ങളുടെ കുറവും മൈഗ്രേയ്നിലേക്ക് നയിക്കാം. മഗ്നീഷ്യം അത്തരത്തിലൊരു ഘടകമാണ്. അതിനാൽ മഗ്നീഷ്യം ആവശ്യത്തിന് ഭക്ഷണത്തിലൂടെ ഉറപ്പാക്കിയിരിക്കണം.