ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം ഇവ

Advertisement

ശ്വാസകോശത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം അൽപം കരുതൽ എടുക്കേണ്ട സമയമാണിത്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ശ്വാസകോശ രോഗങ്ങളെ ചെറുക്കുന്നതിനും പതിവായി ഡയറ്റിലുൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.

ആപ്പിൾ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന് ഏറെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പുകവലി നിർത്തിയവരിൽ പോലും ഈ ദുശ്ശീലം ശ്വാസകോശത്തെ ബാധിക്കുന്നത് തടയാൻ ആപ്പിൾ കഴിക്കുന്ന പതിവ് സഹായിച്ചതായും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ‘എബിസിഡി’ ഫുഡ്സിലെ എ-യിൽ ആപ്പിളും ഇത് കൂടാതെ ‘അംല’ അഥവാ നെല്ലിക്കയുമാണ് അടങ്ങിയിരിക്കുന്നത്. നെല്ലിക്കയും ശ്വാസകോശത്തിന് വളരെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നെല്ലിക്കയിലുള്ള ‘ടാന്നിൻസ്’, ‘പോളിഫിനോൾസ്’, ‘ഫ്ളേവനോയിഡ്സ്’, ‘ഗാലിക് ആസിഡ്’ വൈറ്റമിൻ -സി എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു.

‘എബിസിഡി’ ഫുഡ്സിൽ അടുത്തതായി ബി- വിഭാഗത്തിൽ ബീറ്റ്റൂട്ട്, ബ്രൊക്കോളി, ബെൽ പെപ്പർ, ബ്ലാക്ക് സീഡ് എന്നിങ്ങനെ പലതും ഉൾപ്പെടുന്നു. ഇതിൽ ബീറ്റ്റൂട്ടും ബ്രൊക്കോളിയുമൊക്കെയാണ് കാര്യമായും ശ്വാസകോശാരോഗ്യത്തിനായി ഡയറ്റിലുൾപ്പെടുത്തേണ്ടത്. കാരണം ഇവ രണ്ടും അണുബാധകളെ ചെറുക്കുന്നതിനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പലവിധത്തിൽ നമ്മെ സഹായിക്കുന്നു.

സി- യിൽ പ്രധാനമായി ക്യാരറ്റ്, കാബേജ് എന്നിവയാണ് ഉൾക്കൊള്ളുന്നത്. ശ്വാസകോശ അർബുദത്തെ വരെ ചെറുക്കുന്നതിന് സഹായകമായിട്ടുള്ള ഭക്ഷണമാണ് ക്യാരറ്റ്. റെഡ് കാബേജാണ് അതുപോലെ ശ്വാസകോശാരോഗ്യത്തിനായി കഴിക്കേണ്ടത്. ഡി-യിലേക്ക് വരുമ്പോൾ ‘ഡാർക്ക് ലീഫി വെജിറ്റബിൾസ്’ അഥവാ ഇലക്കറികളാണ് പ്രധാനമായും ഉൾപ്പെടുന്നത്. ചീര, ലെറ്റിയൂസ് തുടങ്ങിയ ഇലക്കറികളെല്ലാം ഇത്തരത്തിൽ ഡയറ്റിലുൾപ്പെടുത്താവുന്നതാണ്. ഇവ ഒരേസമയം ശ്വാസകോശത്തിനും ഹൃദയത്തിനും ഗുണകരമാണ്.