അറിയാമോ ലെമൺ ടീയുടെ ​ഗുണങ്ങൾ?

Advertisement

ചായയ്ക്കും കാപ്പിയ്ക്കും പകരം ലെമൺ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്.

പാൽച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ലെമൺ ടീ. എന്നാൽ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കിൽ അതിരാവിലെ ലെമൺ ടീ കുടിക്കരുത്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും ഗുണം ഇതിലുമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. പ്രമേഹ രോഗികളും ലെമൺ ടീ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇത് സഹായിക്കും.

തൊണ്ടവേദനയുള്ളപ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാ നീരും ഒരു നുള്ള് തേനും ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും. നാരങ്ങയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചർമ്മം ആരോഗ്യമുള്ളതാക്കാനും ചർമ്മം തിളങ്ങാനും ലെമൺ ടീ ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിക്കുന്നതിനാൽ ലെമൺ ടീ മാനസികസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാൽ പതിവായി വെറുംവയറ്റിൽ ലമൺ ടീ കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും.

ദഹനം മെച്ചപ്പെടുത്താനും ലെമൺ ടീ നല്ലൊരു പരിഹാരമാണ്. വയറ് നിറയെ ഭക്ഷണം കഴിക്കുകയും അമിതമായി മാംസാഹാരം കഴിക്കുകയോ ചെയ്താൽ ശേഷം ലെമൺ ടീ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരും ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും.

Advertisement