പ്രമേഹ സാധ്യത: ഇവ കരുതുക

Advertisement

അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാർക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്.

ഉദാസീനമായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. മോശം ഭക്ഷണ ശീലമാണ് മറ്റൊരു കാരണം. ഉയർന്ന കലോറി അടങ്ങിയ, സംസ്‌കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. അമിത വണ്ണവും ചെറുപ്പക്കാർക്കിടയിൽ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകമാണ്.

ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. അതിനാൽ, എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മർദ്ദമാണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. വ്യായാമക്കുറവാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വ്യായാമക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം. അതിനാൽ പതിവായി വ്യായാമം ചെയ്യുക. നിർജ്ജലീകരണമാണ് ഏഴാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാൽ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഉയർന്ന രക്തസമ്മർദ്ദം മൂലവും പ്രമേഹ സാധ്യത കൂടാം. അതിനാൽ ഇക്കാര്യങ്ങൾ എല്ലാം മനസിലാക്കി ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.

Advertisement