കാണാന്‍ കുഞ്ഞനെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വലിപ്പമുള്ള ഒന്നാണ് നെല്ലിക്ക. ധാരാളം ധാതുക്കളും ഇരുമ്പും വിറ്റാമിനുകളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ എന്നീ ഗുണങ്ങളും നെല്ലിക്കയ്ക്കുണ്ട്. കൂടാതെ നെല്ലിക്കയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നെല്ലിക്ക പച്ചയ്ക്കും ആവിയില്‍ വേവിച്ചും ആച്ചാറായും സൂക്ഷിക്കാം. ദിവസവും നെല്ലിക്ക ഡയറ്റിന്റെ ഭാഗമാക്കുന്നത് ചര്‍മ്മത്തിനും മുടിക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. നെല്ലിക്ക ആവിയില്‍ വേവിച്ചു കഴിക്കുന്നത് അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സഹായിക്കും. കൂടാതെ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകള്‍ക്കെതിരേ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നതിലും ഇത് പങ്കുവഹിക്കും. ആവിയില്‍ വേവിച്ച നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് കുറയ്ക്കുകയും വയറുവേദന നീക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിര്‍ത്താന്‍ സഹായിക്കും. ആവിയില്‍ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയുടെയും ചര്‍മത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും ചര്‍മത്തിനും ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും.
ആരോഗ്യകരമായ രക്തചംക്രമണത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്കയിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കുന്നതിനും വിവിധ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്.