അറിയാമോ സൂര്യകാന്തി വിത്തിന്റെ ​ഗുണങ്ങൾ?

Advertisement

ധാരാളം പോഷകമൂല്യമുള്ള ഒന്നാണ് സൂര്യകാന്തി വിത്ത്. ഡയറ്റില്‍ സൂര്യകാന്തി വിത്ത് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്.

ഇരുമ്പിന്റെ കലവറയായ സൂര്യകാന്തി വിത്തുകള്‍ ഹൃദയത്തിന് ഗുണങ്ങള്‍ നല്‍കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ കേന്ദ്രമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ മോശം കൊളസ്ട്രോള്‍ അടഞ്ഞുകൂടുന്നത് തടയുന്നു. മാനസിക പിരിമുറക്കം അനുഭവിക്കുന്നവരും ക്ഷീണം ഉള്ളവരും ഇത് കഴിക്കുന്ന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യത്തിന്റെ ഉറവിടമാണ് സൂര്യകാന്തി വിത്ത്. വിറ്റാമിന്‍ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനു സഹായകരമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിനും സൂര്യകാന്തി വിത്തുകള്‍ കഴിക്കാവുന്നതാണ്.

ഇതിലെ ഉയര്‍ന്ന പോഷാകാംശവും കുറഞ്ഞ കലോറിയുമാണ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. തലമുടി കൊഴിയുന്നവര്‍ക്കും സൂര്യകാന്തി വിത്തുകള്‍ ഉത്തമ പരിഹാരമാണ്. ചര്‍മ സംരക്ഷണത്തിനും സൂര്യകാന്തി വിത്തുകള്‍ വലിയ പങ്ക് വഹിക്കുന്നു.

Advertisement