ശ്വാസത്തിന് ദുർ​ഗന്ധമുണ്ടോ? അവ​ഗണിക്കരുതേ ഇവയാകാം കാരണങ്ങൾ

Advertisement

പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും. അത്തരത്തിൽ നമ്മളൊരിക്കലും ശ്രദ്ധിക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുർഗന്ധം.

ദുർഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതൊരിയ്ക്കലും മുൻകൂട്ടി അറിയാൻ കഴിയില്ല. എന്നാൽ നിങ്ങൾക്ക് സ്ഥിരമായി നിശ്വാസവായുവിന് ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഹൃദയം പണിമുടക്കിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. ക്യാൻസർ പലപ്പോഴും ആരംഭഘട്ടങ്ങളിൽ കണ്ടു പിടിയ്ക്കാൻ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാൽ നിശ്വാസവായുവിന്റെ ദുർഗന്ധം നോക്കി വയറ്റിൽ ക്യാൻസർ ഉണ്ടെന്ന് മനസ്സിലാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിശ്വാസവായുവിന്റെ ദുർഗന്ധം നോക്കി ശ്വാസകോശ ക്യാൻസറിനെ മനസ്സിലാക്കാൻ കഴിയുന്നതാണ്.

പുകവലിയ്ക്കുന്നവരിലും അല്ലാത്തവരിലും ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. ദുർഗന്ധത്തോടു കൂടിയ ശ്വാസവും അമിത കിതപ്പും ഉണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിനെ പെട്ടെന്ന് മനസ്സിലാക്കാൻ ശ്വാസദുർഗന്ധം മൂലം കഴിയും. കിഡ്‌നി സംബന്ധമായ പ്രശ്നനങ്ങളും നിശ്വാസ വായുവിലൂടെ അറിയാൻ സാധിക്കും. നിങ്ങളുടെ നിശ്വാസ വായുവിന് മീൻവിഭവങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ കിഡ്‌നി പ്രവർത്തന രഹിതമാകാൻ തുടങ്ങി എന്ന് മനസ്സിലാക്കേണ്ടതാണ്.

Advertisement