നിരവധി ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രേൻ. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല.
ക്ലാസിക്കൽ മൈഗ്രേൻ ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടൻ ഭാഷയിൽ പറയുന്നത്. തലവേദനയോടൊപ്പം ഓക്കാനവും ഛർദ്ദിയും വരാം, ചിലരിൽ ഛർദ്ദിച്ചാൽ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയിൽ ഓറ സാധാരണ കാണാറില്ല. അതിനാൽ അതിനെ കോമൺ മൈഗ്രേൻ എന്നു പറയുന്നു. ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്‌ളീജിക് മൈഗ്രേൻ, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാർ മൈഗ്രേൻ, റെറ്റിനൽ മൈഗ്രേൻ, കുട്ടികളിലുണ്ടാകുന്ന മൈഗ്രേൻ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈൻ.
വെയിൽകൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മർദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആർത്തവകാലം, ഹോർമോൺ വ്യതിയാനങ്ങൾ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം. തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയിൽ നെറ്റിയിൽ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങി എഴുന്നേറ്റാൽ തലവേദന ശമിക്കുമെന്നാണു ഭൂരിഭാഗം രോഗികളും പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനു പൂർണമായി ശമനം നല്കാൻ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികിൽസയിലൂടെ മൂന്നു മാസം കൊണ്ടു പൂർണ്ണമായി ശമിപ്പിക്കാൻ സാധിക്കും.