മുടി കൊഴിച്ചിൽ മൂലം കഷ്ടപ്പെടുന്നോ? ഇതൊന്ന് പരീക്ഷിക്കൂ

Advertisement

ശരീരത്തിലെ വിറ്റാമിൻ ഡിയും സിങ്കിന്റെ അഭാവമാണ് മുടിക്കൊഴിച്ചിലിന് ഒരു കാരണം. സിങ്കിന്റെ കുറവ് മുടിയിഴകളെ കനംകുറയ്ക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

മുടികൊഴിച്ചിൽ അകറ്റുന്നതിന് ഭക്ഷണക്രമം പ്രധാനമാണ്. മുടികൊഴിച്ചിൽ ഉള്ളവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒരു നല്ല പോഷക പാനീയമുണ്ട്. കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകൾ ചേർത്ത് ഇത് ഉണ്ടാക്കാം. ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ട് നെല്ലിക്ക എന്നിവ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കുടിക്കുക.

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായിക്കുന്നു. ഇഞ്ചിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതും മുടി വളരുന്നതിനും അകാല നര തടയുന്നതിനും നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക സഹായകമാണ്.