കൊളസ്ട്രോളിനെ കുറയ്ക്കാൻ ഇതാ നമ്മുടെ അടുക്കളയിലുള്ള ഇവ ഒന്ന് ഉപയോ​ഗിച്ച് നോക്കൂ

Advertisement

കൊളസ്ട്രോളും പ്രമേഹവും ഇന്ന് മിക്കവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ്. ഭക്ഷണകാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ, ഇവ രണ്ടിനെയും നമ്മുക്ക് നിയന്ത്രിക്കാം.

കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ കുറിച്ചറിയാം. വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആലിസിൻ കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഉലുവയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും.

കറുവപ്പട്ട ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഫൈബറും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിർത്താനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. മഞ്ഞളാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കുർകുമിൻ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇഞ്ചിയാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Advertisement