ദിവസവും ഒരു നെല്ലിക്കയെങ്കിലും കഴിക്കൂ, കൊള​സ്ട്രോൾ പ്രശ്നങ്ങളടക്കം പരിഹരിക്കപ്പെടും

Advertisement

വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ദൈനംദിന ഭക്ഷണത്തിൽ ദിവസവും ഒരു നെല്ലിക്ക ഉൾപ്പെടുത്തുക. നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും വിറ്റാമിൻ സി പ്രധാനമാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇത് ഹൃദയത്തിലെ ധമനികളെ ശക്തിപ്പെടുത്തുകയും കട്ടിയാക്കുകയും ചെയ്യുന്നു. നെല്ലിക്ക 12 ആഴ്ച തുടർച്ചയായി കഴിക്കുന്നത് ശരീരത്തിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ), മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് നീക്കം ചെയ്യാൻ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്രോമിയം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവർ പതിവായി നെല്ലിക്ക കഴിക്കുക. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Advertisement