ലോകത്തിലെ 100 കോടി ജനങ്ങൾ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം. 1990 മുതലുള്ള കണക്ക് പരിശോധിച്ചതിൽ 2022 ആയപ്പോഴേക്കും മുതിർന്നവരിൽ പെണ്ണത്തടി ഇരട്ടിയായി വർധിച്ചു. അഞ്ച് മുതൽ ഒൻപതു വരെ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും അത് നാലിരട്ടിയായെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
2022ൽ 43 ശതമാനം മുതിർന്നവർക്ക് അമിതവണ്ണമുണ്ടെന്ന് കണ്ടെത്തി. പോഷകാഹാരക്കുറവിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പല സ്ഥലങ്ങളിലും പ്രത്യേകിച്ച് തെക്ക്-കിഴക്കൻ ഏഷ്യയിലും സബ് സഹാറൻ ആഫ്രിക്കയിലും ഇത് ഇപ്പോഴും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള പകുതി കുട്ടികളുടെയും മരണത്തിന് കാരണം പോഷകക്കുറവാണ്. അമിതവണ്ണം ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസറുകൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2030 ഓടെ 100 കോടി പേർക്ക് അമിതവണ്ണം ഉണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പോഷണ, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്ക് കൂട്ടൽ. പൊണ്ണത്തടി ഒരു സങ്കീർണ്ണമായ വിട്ടുമാറാത്ത രോഗമാണ്. ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ആവശ്യമായ പരിചരണം എന്നിവയിലൂടെ അമിതവണ്ണം തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുതിയ പഠനം ചൂണ്ടികാണിക്കുന്നു.