ശരീരത്തിൽ ഇരുമ്പിന്റെ പ്രാധാന്യം അറിയാമോ

Advertisement

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ പോഷകമാണ് ഇരുമ്പ്. രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അയണിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു.

ശരിയായ അളവിൽ അയൺ ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. സ്ത്രീകൾ, കുട്ടികൾ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ക്ഷീണം, തലവേദന, നെഞ്ച് വേദന,പാദങ്ങളും കൈകളും തണുത്തിരിക്കുക, മുടി കൊഴിച്ചിൽ എന്നിവയാണ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ. പുരുഷന്മാർക്ക് പ്രതിദിനം കുറഞ്ഞത് എട്ട് മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്.

ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കുക. ഭക്ഷണ ക്രമത്തിൽ ചീര, ബീറ്റ്‌റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉൾപ്പെടുത്തുക. ഈ നാല് ചേരുവകൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. ഇവയിൽ മഗ്‌നീഷ്യം, ഫൈബർ, വിറ്റാമിൻ സി എന്നിവയും ധാരാളമുണ്ട്. കരളിലെ വിഷാംശം പുറന്തള്ളാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഇലക്കറികൾ, പയർ, പരിപ്പ്, കടല, സോയാബീൻ, മുട്ട തുടങ്ങിയവയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫ്‌ളാക്‌സ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകൾ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കപ്പലണ്ടി, വാൾനട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കുന്നത് വിളർച്ചയകറ്റി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

Advertisement