അറിയാമോ മാതള നാരങ്ങയുടെ ഈ ​ഗുണങ്ങൾ

Advertisement

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മാതളം.

മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങ ചർമ്മത്തിനും മുടിക്കും നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോഗങ്ങൾ തടയുന്നതിനും വേഗത്തിൽ സുഖപ്പെടുത്തുന്നതിനും ശക്തമായ പ്രതിരോധശേഷി പ്രധാനമാണ്. ചിലയിനം ക്യാൻസറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മറ്റേതൊരു ബെറി പഴങ്ങളെയും പോലെ മാതളനാരങ്ങകളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. അവയെല്ലാം നല്ലതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആന്റി ഓക്‌സിഡന്റുകൾ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ആണ് ഇതിന് സഹായകമാകുന്നത്. മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭാവിയിൽ അൽഷിമേഴ്‌സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്. ഗർഭകാലത്ത് മാതളം ജ്യൂസ് കുടിക്കുന്നത് പ്രീക്ലാംസിയ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisement