കോവിഡ് ബാധ കൂടുതൽ ബാധിക്കുന്നത് യുവാക്കളുടെ ശ്വാസകോശങ്ങളെയെന്ന് റിപ്പോർട്ട്

Advertisement

കോവിഡ് ബാധ പ്രായമായവരെ അപേക്ഷിച്ച് യുവാക്കളിലെ ശ്വാസകോശത്തെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് പഠനം. പ്രീപ്രിന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തെ കുറിച്ച് വിശദമായ അവലോകനം നടത്തിയിട്ടില്ല.

വൈറസിന്റെ പെരുകൽ പ്രായമായവരുടെ ശ്വാസകോശത്തിൽ യുവാക്കളെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനം പറയുന്നത്. വൈറസ് അൽവിയോളാർ കോശങ്ങളെ (ശ്വാസമെടുക്കുമ്പോൾ ശ്വാസകോശത്തിന്റെ ഉപരിതലം വികസിപ്പിക്കാൻ സാഹായിക്കുന്ന കോശങ്ങൾ) ആണ് ബാധിക്കുക. സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഇൻഫ്ലുവൻസ എ വൈറസ്, എസ്എആർഎസ്-സിഒവി-2 എന്നിവയുടെ പെരുകലിൽ ശ്വാസകോശ വാർദ്ധക്യത്തിന്റെ സ്വാധീനമാണ് പഠനവിധേയമാക്കിയത്.

പ്രിസിഷൻ കട്ട് ലംഗ് സ്ലൈസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇൻഫ്ലുവൻസ വൈറസുകളായ എച്ച്1എൻ1, എച്ച്5എൻ1 ശ്വാസകോശത്തിൽ കൂടുതൽ തവണ വിഘടിക്കുന്നതായി കണ്ടെത്തി. നേരെമറിച്ച്, എസ്എആർഎസ്-സിഒവി-2 വൈൽഡ്-ടൈപ്പ്, ഡെൽറ്റ വേരിയന്റുകൾ കാര്യക്ഷമമായി വിഘടിക്കുന്നില്ലെന്നും കണ്ടെത്തി.