അമിത ചൂട്:പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Advertisement

അതിതീവ്രമായ ചൂടിൽ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന് ചൂട് പ്രമേഹ രോഗികളിൽ വളരെ പെട്ടന്ന് നിർജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഉയർന്ന ചൂട് ശരീരം ഇൻസുലിൻ ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം.

അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇൻസുലിൻ അല്ലെങ്കിൽ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം. പ്രമേഹ രോഗികളിൽ വിയർപ്പിന്റെ ഉൽപാദനം കുറയാൻ സാധ്യതയുള്ളതിനാൽ ചൂടു പുറത്തു പോകുന്നത് തടയാം. ഈർപ്പവും ചൂടും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകളും ചൂടുകാലത്ത് രോഗികളിൽ നിർജ്ജലീകരണം വർധിപ്പിക്കും. ചൂടുള്ള കാലാവസ്ഥയിൽ നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും എട്ട് മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണം.

മൂത്രത്തിന്റെ നിറം പരിശോധിച്ച് (ഇളം മഞ്ഞ നിറം മതിയായ ജലാംശം സൂചിപ്പിക്കുന്നു) ദാഹത്തിന്റെ അളവ് നിരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജലാംശം നില നിരീക്ഷിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കുക. ജലാംശം കൂടുതലായി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുക. ഇൻസുലിൻ അല്ലെങ്കിൽ മരുന്ന് ഡോക്ടറുടെ നിർദേശപ്രകാരം അളവിൽ ക്രമീകരിക്കുക. ചൂടു കാലത്ത് അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോ?ഗിക്കുക. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീം നിർബന്ധമായും പുരട്ടണം.

Advertisement