അറിയാമോ ഈ ഇത്തിരിക്കുഞ്ഞൻ ഉള്ളിയുടെ ​ഉള്ളിലുള്ളത്

Advertisement

ഉള്ളി ആരോഗ്യകാര്യത്തിൽ മുൻപന്തിയിലാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ സാധാരണ ഉള്ളി നമ്മൾ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതെ സമയം പാകം ചെയ്യാത്ത പച്ച ഉള്ളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ക്യാൻസറിനെ പ്രതിരോധിയ്ക്കുന്നതിനും ഉള്ളി മുന്നിലാണ്. പച്ച ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ് ആണ് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നത്. രക്തസമ്മർദ്ദം കൃത്യമാക്കുന്നതിന് മുന്നിലാണ് ഉള്ളി. ഇതിലുള്ള സൾഫർ കോംപൗണ്ടാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദത്തെ കുറക്കുകയും ചെയ്യുന്നു. ഹൃദയസ്പന്ദന നിരക്കിൽ പലപ്പോഴും പലരിലും മാറ്റം ഉണ്ടാകും. എന്നാൽ ഇതിനെ പ്രതിരോധിയ്ക്കാൻ പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്.

പാചകം ചെയ്ത ഉള്ളിയേക്കാളും ഇരട്ടി ഫലമാണ് പച്ച ഉള്ളിയിൽ ഉള്ളത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതും ഉള്ളിയാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവർ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായി പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ആസ്മ പരിഹരിക്കാനും ഉള്ളിയ്ക്ക് കഴിയും. ഇതിലുള്ള ആന്റി ഇൻഫൽമേറ്ററി ഏജന്റ് അലർജിയും ആസ്മയും ഇല്ലാതാക്കുന്നു.

Advertisement