മുതിരയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

Advertisement

ഉയർന്ന അളവിൽ അയേൺ, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാൽ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാൽ അമിതവണ്ണമുളളവർക്കും പ്രമേഹരോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്ട്രോളിനെ ചെറുക്കാനും തണുപ്പുളള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വർധിക്കാൻ കാരണമാകുമെന്നതിനാൽ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.

ധാരാളമായി കാൽസ്യം, ഫോസ്ഫറസ്, അയേൺ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാൽ പുരുഷന്മാരിലെ ബീജത്തിന്റെ അളവ് വർധിക്കാനും മുതിര സഹായിക്കും. സ്ത്രീകളിൽ ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാനും ആർത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാൽ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനി നിയന്ത്രിക്കാൻ സഹായിക്കും.