അറിയാം ഹെപ്പറൈറ്റിസിനെ

Advertisement

ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിന്റെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. പോഷകങ്ങൾ ആ​ഗിരണം ചെയ്യുകയും രക്തം ശുദ്ധീകരിക്കുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. കരൾ വീർക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ, അതിന്റെ പ്രവർത്തനത്തെ ബാധിക്കാം.

അമിതമായ മദ്യപാനം, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് പലപ്പോഴും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ഏറ്റവും സാധാരണമായ തരം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. .