അറിയാമോ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

Advertisement

ഭക്ഷണം കൈകൊണ്ട് കുഴച്ച് കഴിക്കുന്നതിന്റെ സുഖം ഒരു ഫോർക്കിനും സ്പൂണിലും നൽകാനാകില്ല. കൈകൊണ്ട് കഴിക്കുന്നതിലൂടെ ദഹനം മുതൽ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താൻ സാധിക്കും.

ഭക്ഷണത്തെ വിരലുകൾ കൊണ്ട് തൊടുമ്പോൾ നമ്മൾ കഴിക്കാൻ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നൽ നൽകുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും തയ്യാറാക്കുന്നു. നമ്മൾ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തിൽ കഴിക്കുന്നു എന്നതിനെ കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സഹായിക്കും. കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു.

കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു. കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതൽ ബോധവാന്മാരാക്കും. ഇത് സംതൃപ്തി നൽകും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

കൈകൾകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു. കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചർമ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികൾക്ക് അണുബാധയിൽ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.

Advertisement