വെള്ളം കുടിക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?

Advertisement

ആരോഗ്യമുള്ള ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണെങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഭക്ഷണത്തിന് തൊട്ട് പിന്നാലെ അല്ലെങ്കിൽ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് സ്വഭാവിക ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഭക്ഷണം ദഹനപ്രക്രിയ പൂർത്തിയാക്കാതെ വൻ കുടലിലേക്ക് നീങ്ങുകയും ഇത് ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് ഉണ്ടാവാനും കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.

കൂടാതെ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്നത് കൊണ്ട് ഗ്യാസ്റ്റിക് ജ്യൂസ് ഡൈല്യൂട്ട് ആവുകയും എൻസൈമുകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും. സ്വാഭാവിക ദഹനം തടസ്സപ്പെടുത്തുന്നതു കൊണ്ട് തന്നെ ഭക്ഷണം ദഹിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം ദഹിക്കാത്ത ഭക്ഷണത്തിലുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുകയും ഇത് ശരീരത്തിൽ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് അമിത ശരീരഭാരത്തിന് കാരണമാകും. ഭക്ഷണത്തിന് അര മണിക്കൂർ മുൻപും ശേഷവും വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ അളവു മാത്രമല്ല വെള്ളം കുടിക്കേണ്ട സമയവും മനസ്സിലാക്കേണ്ടത് അവശ്യമാണ്.

Advertisement