വയറ് കുറയ്ക്കാൻ ഇത് കൂടിയൊന്ന് പരീക്ഷിച്ച് നോക്കൂ

Advertisement

എത്ര വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാൽ വയറു കുറയ്ക്കാൻ വയറ്റിൽ കൊഴുപ്പ് അടിയുന്നത് തടയണം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റിൽ കൊഴുപ്പ് ഇത്തരത്തിൽ അടിയാൻ കാരണം. വയറ്റിൽ കൊഴുപ്പ് അടിയുന്നതിനെ വിസറൽ ഫാറ്റ് എന്നും അറിയപ്പെടുന്നു. ഇത്തരത്തിൽ വയറ്റിൽ കൊഴുപ്പടിയുന്നതു മൂലം ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. ദൈനംദിന ജീവതത്തിൽ ചെയ്യുന്ന മൂന്ന് തെറ്റുകൾ വയറ്റിൽ കൊഴുപ്പ് അടിയാൻ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രോട്ടീനും നാരുകൾക്കും പകരം നിങ്ങളുടെ ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ്റിൽ കൊഴുപ്പ് കൂടാൻ കാരണമാകുന്നു. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. ഇത് കോർട്ടിസോൾ അളവു കൂട്ടുകയും അത് വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാവുകയും ചെയ്യുന്നു. ശരീരത്തിൽ കോർട്ടിസോൾ അളവു വർധിക്കുന്നതു മൂലം ഭക്ഷണം കൂടുതൽ കഴിക്കാനുള്ള ആസക്തിയുണ്ടാവുന്നു. ഇത് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്കും വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്കും നയിക്കുന്നു.

വെള്ളം കുടിക്കാത്തതിനെ തുടർന്ന് ഉണ്ടാകുന്ന നിർജ്ജലീകരണം വിശപ്പാണെന്ന് തെറ്റുദ്ധരിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കാം. ഇത് ശരീരത്തിൽ കലോറി കൂടാനും വയറ്റിൽ കൊഴുപ്പ് അടിയാനും കാരണമാകുന്നു. വയറ്റിൽ കൊഴുപ്പ് ഉണ്ടാവാതിരിക്കാൻ പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ തുല്യ അളവിലുള്ള ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും ദിനസവും 2.5 മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക