മദ്യപാനം ബൈപോളാർ ഡിസോഡർ ലക്ഷണങ്ങളെ വഷളാക്കുമെന്ന് പഠനം. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവർക്ക് കൂടുതൽ വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നും മിഷിഗൺ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ബൈപോളാർ ഡിസോഡർ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതൽ 16 വർഷം വരെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗികളിലെ മദ്യപാന ശീലവും വിഷാദം, ഹൈപ്പോമാനിയ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും ഗവേഷകർ വിലയിരുത്തി. ഒരാൾ സാധാരണ അളവിനെക്കാൾ കൂടുതൽ മദ്യം കഴിക്കുന്നത് വിഷാദത്തിനും മാനിക് അല്ലെങ്കിൽ ഹൈപ്പോമാനിക് മാനസികാവസ്ഥയ്ക്കും കാരണമാകുമെന്ന് ഗവേഷകർ ദി ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
മദ്യപാനം മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുകയുന്നു. ആന്റി സൈക്കോട്ടിക്, ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കാതെ തുടരുന്ന രോഗികളിൽ മദ്യപാനം ദോഷകരമായി ബാധിച്ചതായി കണ്ടെത്തിയെന്നും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു. ബൈപോളാർ തകരാർ നാലു വിധത്തിലുണ്ട്. മാനിക് അല്ലെങ്കിൽ സമ്മിശ്രമായ അവസ്ഥ, വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. മറ്റൊന്ന് രോഗത്തിന്റെ ലക്ഷണങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തും എന്നാൽ ബൈപോളാറിന്റെ രോഗനിർണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങൾ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളിൽ നിന്നും വ്യക്തമായി വേറിട്ടു നിൽക്കുന്നതായിരിക്കും. സൈക്ലോത്തൈമിയ എന്ന ബൈപോളാർ തകരാറിന്റെ മറ്റൊരു ലഘുവായ രൂപത്തിൽ ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും നില നിന്നേക്കും.