മുടികൊഴിച്ചിൽ അലട്ടുന്നോ? ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ

Advertisement

ഒരു വ്യക്തിയിൽ ഒരു ദിവസം ശരാശരി 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിയുമെന്നാണ് ഹാർവാഡ് സർവകലാശാലയുടെ പഠനത്തിൽ ചൂണ്ടികാണിക്കുന്നത്. ഇതിൽ കൂടുതൽ മുടി ഒരു ദിവസം കൊഴിയുന്നതാണ് അമിത മുടി കൊഴിച്ചിലായി കണക്കാക്കുന്നത്. ഹാർഡ് വാട്ടർ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ മൃദുലത നഷ്ടപ്പെടുത്താൻ കാരണമാകും

എന്നാൽ മുടി കൊഴിച്ചിലുമായി വെള്ളത്തിനുള്ള ബന്ധത്തെക്കാൾ കൂടുതൽ ബന്ധമുള്ള ചില ഘടകൾ ഉണ്ട്. അമിത മുടികൊഴിച്ചിലിന് പാരമ്പര്യ ഘടകമാണ് പ്രധാന കാരണം. ജീനുകൾ നിങ്ങളുടെ മുടി കൊഴിയാൻ കാരണമാകാം. ഗർഭകാലം, പ്രസവം, ആർത്തവവിരാമം, തൈറോയിഡ് പ്രശ്മങ്ങൾ എന്നിവയുണ്ടെങ്കിലും അമിതമായി മുടി കൊഴിയാം. മാനസിക സമ്മർദ്ദമുണ്ടെങ്കിൽ മുടികൊഴിച്ചിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വിറ്റമിൻ ഡി3 കുറയുന്നതും മുടി കൊഴിച്ചിലുണ്ടാക്കാം. സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി3 ലഭ്യമാകും. കൂടാതെ ഇരുമ്പ്, പ്രോട്ടീൻ, ബയോടിൻ തുടങ്ങിയ പോഷകങ്ങളുടെ കുറവും മുടി കൊഴിയാൻ കാരണമാകാം. മുടി മുറുക്കി കെട്ടുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം.

മുടികൊഴിച്ചിൽ ഒരുപരിധി വരെ തടയുന്നതിന് സൽഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവിക എണ്ണയെ പോകാതെ ഡീപ് ക്ലെൻസ് ചെയ്യാൻ സഹായിക്കും. കൂടാതെ ഹാർഡ് വാട്ടറിൽ നിന്ന് അടിഞ്ഞു കൂടുന്ന ധാതുക്കൾ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഹെയർ സെറം ഉപയോഗിക്കുമ്പോൾ മിനോക്‌സിഡിൽ അടങ്ങിയ സെറം തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

Advertisement