ടൈപ്പ്2 പ്രമേഹ രോ​ഗികളായ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

Advertisement

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളിൽ ഗർഭാശയ അർബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് എൻഡോമെട്രിയൽ കാൻസറിന്റെ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആർ ചൂണ്ടികാണിക്കുന്നു.

സ്ത്രീകളിൽ ഗർഭാശയ അർബുദം വ്യാപിച്ചു വരുന്നതിന് സമാന്തരമായി ഡയബറ്റിസ് മെലിറ്റസ് വ്യാപനം സമീപ വർഷങ്ങളിൽ ഭീകരമായി വർധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പുതിയ പഠനങ്ങളിൽ പറയുന്നു. ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസിന്റെ ഇൻസുലിൻ പ്രതിരോധം, ഹൈപ്പർ ഇൻസുലിനീമിയ എന്നീ സവിശേഷതകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ ക്ഷീണവും അമിതവണ്ണവും പലപ്പോഴും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതഭാരം ആരോഗ്യകരമായ ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് പ്രമേഹത്തിൽ ഉയർന്ന ഇൻസുലിൻ നിലയിലേക്ക് നയിക്കുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഗർഭാശയ അർബുദത്തിൽ കാണപ്പെടുന്ന അനിയന്ത്രിതമായ കോശ വളർച്ചയ്ക്കും കാരണമായേക്കാം. പ്രമേഹ ചികിത്സിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകൾ എൻഡോമെട്രിയൽ കാൻസർ കോശങ്ങളുടെ വ്യാപനം വഷളാക്കുമെന്നും പഠനങ്ങൾ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here