ഉറക്കമുണർന്നതിന് ശേഷം ക്ഷീണം തോന്നാറുണ്ടോ? ഇവയാകാം കാരണങ്ങൾ

Advertisement

രാവിലെ ഉറക്കമുണർന്നതിന് ശേഷവും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ? രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഒന്നും ചെയ്യാൻ തോന്നാത്ത വിധം ക്ഷീണം ആണെങ്കിൽ, അതിനെ നിസാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിൻറെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്.

ഉറക്കമുണർന്നതിന് ശേഷം നിങ്ങൾക്ക് ക്ഷീണം തോന്നാനിടയുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. രാത്രി ഉറക്കം ശരിയായില്ല

രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ട് ക്ഷീണം തോന്നാം. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. പലരും രാത്രി ഫോണും നോക്കിയിരുന്ന് വൈകിയാകും ഉറങ്ങുന്നത്. രാത്രി കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കുക.

  1. നിർജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിലെ അമിനോ ആസിഡിൻ്റെ അളവിനെ ബാധിക്കും. ആവശ്യത്തിന് അമിനോ ആസിഡുകൾ ഇല്ലെങ്കിൽ, സെറോടോണിനെ മെലറ്റോണിനാക്കി മാറ്റുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇത് നിങ്ങൾക്ക് രാവിലെ ക്ഷീണവും മയക്കവും തോന്നാൻ കാരണമാകും.അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

  1. ഹോർമോൺ അസന്തുലിതാവസ്ഥ

നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയുണ്ടെങ്കിൽ, പ്രത്യേകിച്ച് തൈറോയിഡുമായി ബന്ധപ്പെട്ട്, അത് നിങ്ങളുടെ മുഴുവൻ മെറ്റബോളിസത്തെയും ബാധിക്കുന്നു. ഈ അസന്തുലിതാവസ്ഥ നിങ്ങളുടെ ഭാരത്തെ മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെയും ബാധിക്കുമെന്ന് വിദഗ്ധൻ പറയുന്നു. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടാം.

  1. വിറ്റാമിനുകളുടെ കുറവ്

ഭക്ഷണത്തിലൂടെ കൃത്യമായ ഊർജവും പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാത്തതു കൊണ്ടും ക്ഷീണം തോന്നാം. അതിനാൽ വിറ്റാമിൻ ബി12, വിറ്റാമിൻ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

  1. സ്ട്രെസ്

സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം, വിഷാദം തുടങ്ങിയവ മൂലവും ക്ഷീണം അനുഭവപ്പെടാം. അതിനാൽ സ്ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുക.

ശ്രദ്ധിക്കുക: നീണ്ടു നിൽക്കുന്ന ക്ഷീണം ആണെങ്കിൽ സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Advertisement