ഉറങ്ങാൻ എങ്ങനെ കിടക്കുന്നതാകും ഏറെ ആരോ​ഗ്യകരം? ഇതൊന്ന് ശ്രദ്ധിക്കൂ

Advertisement

ഉറങ്ങാൻ ഏറ്റവും ആരോഗ്യകരം മലർന്ന് കിടക്കുന്നതാണ്. മലർന്ന് കിടന്ന് ഉറങ്ങുന്നത് കഴുത്തിനെയും നട്ടെല്ലിനെയും നിഷ്പക്ഷ സ്ഥാനത്ത് നിർത്തുന്നു. ഇത് കഴുത്തിനും നട്ടെല്ലിനും ഉണ്ടാകുന്ന സമ്മർദ്ദവും വേദനയും കുറയ്ക്കുന്നു. എന്നാൽ വെറും എട്ട് ശതമാനം ആളുകൾ മാത്രമാണ് ഈ പൊസിഷനിൽ ഉറങ്ങുന്നതെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട്.

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും അനാരോഗ്യകരമായ പൊസിഷൻ. ഇത് ഹൃദയാരോഗ്യം മോശമാകാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് രക്തപ്രവാഹത്തിന് തടസമുണ്ടാക്കാൻ സാധ്യതയുണ്ട്. ഹൃദയ പേശികളിൽ നിന്ന് കോശങ്ങളിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന തുടർച്ചയായ തടസം കോശങ്ങളെ പ്രവർത്തന രഹിതമാക്കും. ഇത് ഹൃദയസംബന്ധമായ ഗുരുതര സങ്കീർണതകളിലേക്ക് എത്തിക്കും. കൂടാതെ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നെഞ്ചിനെ കംപ്രസ് ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് ഹൃദയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കും. ഇത്തരത്തിൽ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശ്വസനത്തെ പരിമിതപ്പെടുത്തുകയും ഹൃദയത്തിന് ആയാസം വർധിപ്പിക്കുകയും ചെയ്യുന്നു.

ഉറക്കവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ നിസാരമായി കാണരുത്. പലപ്പോഴും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും ഇത് ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടത്തെ പൂർണമായും തടസപ്പെടുത്തുന്നു. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് മറ്റു ശരീരഭാഗങ്ങളെയും ദോഷകരമായി ബാധിക്കാം. ചിലരിൽ ഈ ശീലം ശ്വാസിക്കാൻ ബുദ്ധമുട്ടുണ്ടാക്കും. ഇത് നട്ടെല്ലിന് അധിക സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.v

Advertisement