ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന പ്രശ്‌നമാണ് മുടി നര. ഇതിന് കാരണങ്ങൾ പലതുമുണ്ട്. മുടി നര കറുപ്പിക്കാൻ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളാണ്. ഇവ മുടി കറുപ്പിയ്ക്കുമെങ്കിലും വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ പലതാണ്.
പിപിഡി അടങ്ങിയ ഹെയർ ഡൈ ഏറെ ദോഷം വരുത്തും എന്നു വേണം പറയാൻ. 1907ലാണ് പിപിഡി എന്ന ഘടകം അതായത് പി ഫിനൈൽ ഇഎൻ തൈ അമീൻ എന്ന ഇത് കണ്ടുപിടിച്ചത്. ഇത് സ്ഥിരം ഉപയോഗിയ്ക്കുന്നത് പല ദോഷഫലങ്ങളും നൽകും എന്നു വേണം കരുതാൻ. ആ കാലഘട്ടത്തിൽ മറ്റൊരു വസ്തുക്കളും ഇല്ലാത്തത് കൊണ്ടാണ് ഇത് സ്ഥിരം ഉപയോഗിയ്ക്കുന്നത്.
ഇന്ന് മാർക്കറ്റിൽ കണ്ടുവരുന്ന പല ഡൈകളിലും പിപിഡി അടങ്ങിയിട്ടുണ്ട്. ഇത് നല്ല കറുപ്പ് നിറം നൽകുന്നത് തന്നെയാണ് ഇത് ഉപയോഗിക്കാൻ കാരണം. ഇത് ഉപയോഗിച്ചാൽ പലർക്കും അലർജി പ്രശ്‌നങ്ങളുണ്ടാക്കാം. പലർക്കും ബിപി വല്ലാതെ കുറയുന്ന അവസ്ഥ വരെയെത്തും. ചർമത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത് സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാൽ ശ്വാസകോശസംബന്ധമായ പ്രശ്‌നമുണ്ടാകും. പ്രത്യേകിച്ചും ഇതിൽ അമോണിയ അടങ്ങിയിട്ടുണ്ടെങ്കിൽ. ഇത് ശ്വാസംമുട്ടൽ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാക്കാൻ സാധ്യതയേറെയാണ്. ചുമയും വലിവുമെല്ലാം ഇത്തരം പ്രശ്‌നങ്ങളിൽ പെടുന്നു. കൂടുതൽ കാലം ചെല്ലുന്തോറും ചർമത്തിന് ഇത്തരം ഡൈ പ്രശ്‌നമുണ്ടാക്കും. അതായത് പല വർഷങ്ങൾ ഇത് ഉപയോഗിച്ച് കഴിയുമ്പോൾ.
ഇത് ഉപയോഗിച്ചാൽ ഇത് ക്യാൻസർ സാധ്യത വർദ്ധിയ്ക്കുന്നുവെന്ന് പറയാം. പ്രത്യേകിച്ചും ബ്ലാഡർ ക്യാൻസർ. ബാർബർ ഷോപ്പുകളിൽ നിൽക്കുന്നവർക്ക് ഇത് സ്ഥിരമായി സമ്പർക്കത്തിൽ വരുന്നതുകൊണ്ട് ഇവരിൽ ഇത് കണ്ടു വരുന്നു. ഇതുപോലെ ലുക്കീമിയ പോലുള്ള ഇത്തരം പ്രശ്‌നമുണ്ടാകും. ഇത് എൻഡോക്രൈൻ പ്രശ്‌നങ്ങൾക്കും കാരണമാകും. ഇത് തൈറോയ്ഡ്, എൻസൈമുകളുടെ ബാലൻസ് പ്രശ്‌നം എന്നിവയും ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്നവരിൽ കണ്ടു വരുന്നു. ഇവ മുടിയ്ക്കും തലയോട്ടിക്കും നല്ലതല്ല. മുടി പൊട്ടിപ്പോകാം, മുടി വരണ്ട് പോകാം, ഇതെല്ലാം മുടിയ്ക്ക് കേടു വരുത്തുന്നു. തലയോട്ടിക്കും ചൊറിച്ചിൽ പോലുള്ള കാര്യങ്ങളുണ്ടാക്കുന്നു. ചിലരിൽ ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു. ഇതിലെ കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്. മുലയൂട്ടുന്ന സ്ത്രീകൾ, ഗർഭിണികൾ എന്നിവർ ഇത് ഒരു കാരണവശാലും ഉപയോഗിയ്ക്കരുത്.
ഇത്തരം റിസ്‌ക് ഒഴിവാക്കാൻ നാം ചെയ്യേണ്ട ഒന്നുണ്ട്. പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഇത് പാർശ്വഫലങ്ങൾ ഇല്ലായെന്ന് ഉറപ്പിയ്ക്കാനാണ് ഇത് ചെയ്യുന്നത്. കയ്യിലോ മറ്റോ പുരട്ടിയാൽ മതി. നല്ലതുപോലെ വായുസഞ്ചാരമുള്ള മുറിയിൽ നിന്നുവേണം, ഇത് പുരട്ടാൻ. ഇത് കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നു. കൃത്രിമമായ ഡൈയ്ക്ക് പകരം ഹെന്നയും ഇൻഡിഗോ അഥവാ നീലയമരി പൊടിയുമെല്ലാം ഉപയോഗിയ്ക്കുന്നത് ഗുണം നൽകും. ഇത് മുടിയ്ക്കും ദോഷമല്ല. ഇവ ഉപയോഗിച്ചാലും അലർജിയെങ്കിൽ റിസോഴ്‌സിനോൾ എന്ന വസ്തുവുണ്ട്.
ഇതുപോലെ പരാബെൻ എന്ന ഘടകവും ഷാംപൂവിലും ഡൈകളിലുമെല്ലാം ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇതും സ്ഥിരമായി ഉപയോഗിയ്ക്കുന്നത് നല്ലതല്ല. ലെഡ് അസറ്റേറ്റ്, അമോണിയ, പിപിഡി എന്നിവ അടങ്ങിയ ഡൈകളും നല്ലതല്ല. ഇവയില്ലാത്ത ഹെയർ ഡൈ ഉപയോഗിയ്ക്കുക. കൃത്രിമ ഹെയർ ഡൈ വാങ്ങുമ്പോൾ ഇവയുണ്ടോ എന്നത് ഉറപ്പാക്കുക. ഉണ്ടെങ്കിൽ ഇവ ഒഴിവാക്കുക. ഹെന്നയും ഇൻഡിഗോയും ചേർന്ന് വരുന്ന നാച്വറൽ ഹെയർ ഡൈകൾ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് കടുത്ത കറുപ്പ് നൽകില്ലെന്ന് മാത്രമേയുളളൂ. ഇവ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പുരട്ടിയാലും കുഴപ്പമില്ല. കട്ടൻചായ, കാപ്പി എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ഇവയും ഒരു പരിധി വരെ ഗുണം നൽകും. ഇവയും രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ചെയ്യേണ്ടി വരും. കൂടുതൽ സമയം തലയിൽ വയ്‌ക്കേണ്ടിയും വരും. റോസ്‌മേരി എന്ന സസ്യവും ഏറെ നല്ലതാണ്. ഇതും ഇത്തരം നാച്വറൽ ഡൈകളുടെ കൂടെ ഉപയോഗിയ്ക്കാം. വാൾനട്ടിന്റെ തോട് പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് ഇത് മുടിയിൽ പുരട്ടുന്നതും മുടി കറുപ്പിയ്ക്കാൻ നല്ലതാണ്. ഭൃംഗരാജ് നല്ലതാണ്. ഇവയും പല തവണ ഉപയോഗിയ്‌ക്കേണ്ടി വരും.