മരുന്നില്ലാതെ കൊളസ്ട്രോൾ കുറയ്ക്കണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

Advertisement

കൊളസ്‌ട്രോൾ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്നു എന്നതാണ് ഇതുണ്ടാക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നം. ശരീരത്തിൽ നല്ലതും മോശവുമായ കൊളസ്‌ട്രോളുണ്ട്. എൽഡിഎൽ മോശം കൊളസ്‌ട്രോളും എച്ച്ഡിഎൽ നല്ല കൊളസ്‌ട്രോളുമാണ്. എൽഡിഎൽ കുറയ്ക്കുക, എച്ച്ഡിഎൽ കൂട്ടുക എന്നതാണ് ഹൃദയാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഗുണം ചെയ്യുക. കൊളസ്‌ട്രോൾ പോലുളള രോഗങ്ങൾ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തി ഹൃദയാഘാതം പോലുളള പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാണ്. പല കാര്യങ്ങളും കൊളസ്ട്രോൾ ലെവലിനെ ബാധിക്കും. ഒരാളുടെ പ്രായം, ജനിതക പാരമ്പര്യം , പുകവലി പോലുള്ള ശീലങ്ങൾ, പ്രായം, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടും.

മുരിങ്ങ ടീ ​

മുരിങ്ങ ടീ കൊണ്ട് ദിവസം ആരംഭിയ്ക്കുകയെന്നത് ഏറെ ഗുണം നൽകും. മുരിങ്ങയിലെ ഐസോസയനേറ്റുകൾക്ക് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്. ഇത് മൃഗങ്ങളിൽ പരീക്ഷിച്ച് തെളിഞ്ഞതുമാണ്. രാവിലെ മുരിങ്ങയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കാം. ഇതിലേയ്ക്ക് വേണമെങ്കിൽ തേൻ കൂടി ചേർക്കാം. ഇതല്ലെങ്കിൽ മുരിങ്ങയില പൊടി ചേർത്ത് തിളപ്പിച്ച് കു ടിയ്ക്കാം. ഇത് ദിവസവും ചെയ്യാവുന്നതാണ്. ഇതല്ലെങ്കിൽ സാധാരണ കട്ടൻചായയ്‌ക്കോ മറ്റോ വെള്ളം തിളപ്പിയ്ക്കുമ്പോൾ ഇതിൽ അൽപം മുരിങ്ങയിലയോ പൊടിയോ ചേർക്കാം. ഇതോടെ ദിവസം തുടങ്ങുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ്. കൊളസ്‌ട്രോൾ മാത്രമല്ല, ബിപിയും പ്രമേഹവും കുറയ്ക്കാനും ഇത് സഹായിക്കുന്നു.

നടപ്പ്​

ദിനവും അര മണിക്കൂർ നടപ്പ് ശീലമാക്കുക. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇത് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കുകയും മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും അര മണിക്കൂർ വച്ച് നടക്കുന്നത് കാർഡിയോ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഹാർവാർഡ് നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും നടപ്പ് നല്ലതാണ്. വേഗത്തിൽ, നിവർന്ന് കൈകൾ വീശി നടക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

​ഭക്ഷണം

ധാരാളം നാരുകൾ കലർന്ന ഭക്ഷണം കഴിയ്ക്കാം. പ്രത്യേകിച്ചും സോലുബിൾ ഫൈബർ. ഓട്‌സ്, ആപ്പിൾ, ബീൻസ് എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്. ഇത് ദഹനപ്രക്രിയ ശക്തിപ്പെടുത്തി ഇതിലൂടെ കൊളസ്‌ട്രോൾ നീക്കാനും സഹായിക്കുന്നു. ദിവസവും 5-10 ഗ്രാം വരെ സോലുബിൾ കൊളസ്‌ട്രോൾ കഴിയ്ക്കുന്നത് 5-10 ശതമാനം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ ആരോഗ്യകരമായ കൊഴുപ്പുകൾ കഴിയ്ക്കുക. അവോക്കാഡോ, നട്‌സ്, ഒലീവ് ഓയിൽ എന്നിവയെല്ലാം ഇതിന് സഹായിക്കുന്നവയാണ്. ദിവസവും അഞ്ച് ശതമാനം സാച്വറേറ്റഡ് ഫാറ്റിനൊപ്പം അൺസാച്വറേറ്റ് ഫാറ്റ് കൂടി കഴിയ്ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്നു. ഒമേഗ 3 ഫാററി ആസിഡുകൾ കൊളസ്‌ട്രോൾ കുറയ്ക്കും. ഇതുപോലെ മധുരം കുറയ്ക്കുക. ആവശ്യമെങ്കിൽ നാച്വറൽ ഫാറ്റ് മാത്രം ഉപയോഗിയ്ക്കുക. ഇതും ഏറെ ഗുണകരമാണ്. മധുരം ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിയ്ക്കാൻ കാരണമാകുന്നു. ഇത് ആകെയുള്ള കൊളസ്‌ട്രോൾ തോതും വർദ്ധിപ്പിയ്ക്കുന്നു. അതായത് മധുരം കഴിയ്ക്കുന്നത് പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോൾ കൂടി വർദ്ധിപ്പിയ്ക്കാൻ സഹായിക്കും എന്നർത്ഥം.

​ഉറങ്ങുക​

നല്ലതുപോലെ ഉറങ്ങുക. ഇത് ആരോഗ്യകരമായ കൊളസ്‌ട്രോൾ തോത് വർദ്ധിയ്ക്കാൻ സഹായിക്കുന്നു. ഉറക്കക്കുറവ് എൽഡിഎൽ കൂടാനും എച്ച്ഡിഎൽ കുറയാനും ഇടയാക്കുന്നു. ദിനവും 8 മണിക്കൂർ ഉറക്കം ശീലമാക്കുന്നത് ഏറെ നല്ലതാണ്. ഇതിന് സഹായിക്കുന്ന വഴികൾ അവലംബിയ്ക്കുക. ഉറങ്ങുമ്പോൾ അത് നല്ല ഉറക്കമാകാൻ ശ്രദ്ധിയ്ക്കുക. സ്‌ട്രെസ് പോലുള്ള കാര്യങ്ങൾ ഉറക്കക്കുറവിന് ഇടയാക്കുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങൾ നിയന്ത്രിയ്ക്കാൻ ശ്രദ്ധിയ്ക്കണം.

Advertisement