യൂറിക് ആസിഡ് കുറയ്ക്കണോ? വീട്ടിലിരുന്ന് ഇവയൊന്ന് ചെയത് നോക്കൂ

Advertisement

എന്തും അമിതമായാൽ ആരോഗ്യത്തിന് ഹാനികരമെന്നൊരു ചൊല്ലുണ്ട്. എന്ന് പറഞ്ഞ പോലെ പലപ്പോഴും ശരീരത്തിൽ ചിലതൊക്കെ കൂടിയാലും കുഴപ്പമാണ്. ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ അത് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

രീരത്തിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കുമ്പോൾ ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് ഉത്പ്പാദിപ്പിക്കപ്പെടുകയും പിന്നീട് ശരീരം തന്നെ ഇത് പുറന്തള്ളുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുമ്പോൾ പലപ്പോഴും ശരീരത്തിന് പുറന്തള്ളാൻ സാധിക്കാതെ വരാറുണ്ട്. അങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്നു.

പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങളിൽ അമിതമായി പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഈ ഘടകമാണ് ശരീരത്തിൽ വിഘടിച്ച് യൂറിക് ആസിഡായി മാറുന്നത്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കുറച്ചാൽ യൂറിക് ആസിഡിൻ്റെ നില പതുക്കെ കുറയുന്നത് കാണാൻ സാധിക്കും. റെഡ് മീറ്റ്, ഷെല്ലുള്ള മീൻ എന്നിവയൊക്കെ കഴിക്കുന്നത് ശരീരത്തിൽ പ്യൂരിൻ വിഘടിപ്പിക്കുകയും യൂറിക് ആസിഡ് കൂട്ടാനും കാരണമാകാറുണ്ട്. പഴങ്ങൾ പച്ചക്കറികൾ, മുഴു ധാന്യങ്ങൾ എന്നിവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

വൈറ്റമിൻ സി

ഡയറ്റിൽ വൈറ്റമിൻ സി ഉൾപ്പെടുത്തുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കാറുണ്ട്. കിഡ്നിയിൽ നിന്ന് അനാവശ്യ വിഷാംശങ്ങളെ പുറന്തള്ളാൻ ഏറെ മികച്ചതാണ് വൈറ്റമിൻ സി. നാരങ്ങ, ഓറഞ്ച് എന്നിവയൊക്കെ വൈറ്റമിൻ സിയുടെ മികച്ച ഉറവിടങ്ങളാണെന്ന് തന്നെ പറയാം. ദിവസവും ഇവയെല്ലാം കഴിക്കാൻ ശ്രദ്ധിക്കണം. രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസോ അല്ലെങ്കിൽ നാരങ്ങ വെള്ളമോ കുടിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.

നെല്ലിക്ക

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ മുടിയ്ക്കും നെല്ലിക്ക സ്ഥിരമായി ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഫ്രഷ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ ഏറെ സഹായിക്കും. മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ്. നെല്ലിക്കയിൽ അൽപ്പം വെള്ളം കൂടി ചേർത്ത് അരച്ച് കുറച്ച് നാരങ്ങ നീരും തേനും ചേർത്ത് കുടിക്കാവുന്നതാണ്.

കാപ്പി കുടിക്കാം

രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷം നൽകാനും അതുപോലെ നല്ല ഉഷാറാക്കാനും സഹായിക്കുന്നതാണ് കാപ്പി കുടിക്കുന്ന ശീലം. എന്നാൽ ഇത് മാത്രമല്ല ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാനും കാപ്പി നല്ലതാണ്. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിനെ കുറച്ച് കിഡ്നിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ കാപ്പി അമിതമായി കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. മധുരം കൂടുതൽ ഉപയോഗിച്ചുള്ള കാപ്പി കുടി ആരോഗ്യത്തിന് അത്ര നല്ലതല്ല.