വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരാണോ നിങ്ങൾ, തീർച്ചയായും ഇതറിയണം

Advertisement

മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമുക്ക് അറിയാം. എന്നാൽ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോഗ്യകരമായ ഉറക്കത്തിന്റെ ഷെഡ്യൂൾ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഒരാഴ്ച മുഴുവൻ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാൻ വാരാന്ത്യത്തിൽ അൽപം കൂടുതൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണൽ സെന്റർ ഫോർ കാർഡിയോ വാസ്‌കുലർ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ഗവേഷകർ വാരാന്ത്യത്തിൽ അധികം ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. 90,903 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയിൽ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം.

14 വർഷം നീണ്ട പഠനത്തിൽ വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകർ നിരീക്ഷിച്ചു. ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here