അസിഡിറ്റിക്ക് ഉറക്കവും കാരണം, ഉറക്കക്കുറവും ജീവിത ശൈലിയും നിയന്ത്രിച്ച് അസിഡിറ്റിയെ നേരിടാം

Advertisement

അസിഡിറ്റി ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം, ഭക്ഷണക്രമം എന്നിവ പ്രധാന പങ്കുവഹിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 93% ഇന്ത്യക്കാർക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നതായി ഒരു സർവേ സൂചിപ്പിക്കുന്നു.

പലർക്കും, ആസിഡ് റിഫ്ലക്സ് മൂലമാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം, അല്ലെങ്കിൽ ക്രോണിക് ആസിഡ് റിഫ്ലക്സ്, ഏകദേശം 8% മുതൽ 30% വരെ ഇന്ത്യക്കാരെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിലേക്ക് നയിച്ചേക്കാം. നെഞ്ചെരിച്ചിൽ പോലുള്ള ഗ്യാസ്ട്രിക് അസിഡിറ്റിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇന്ന് അധികം ആളുകളും റിപ്പോർട്ട് ചെയ്യുന്നു.

ജീവിതശൈലിയിൽ മാറ്റം വരുത്തുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവയിലൂടെ അസിഡിറ്റി നിയന്ത്രിക്കാം. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഇത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നല്ല ഉറക്കത്തിനും സഹായിക്കും. ശരിയായ ദഹനത്തെ സഹായിക്കുന്നതിനും ആസിഡ് റിഫ്ലക്‌സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറക്കസമയം മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here