ആർത്തവ ദിവസം ഇനി വാട്ട്‌സപ്പിലൂടെ അറിയാം

Advertisement

എല്ലാ മാസവും ആർത്തവം എന്നാവും എന്ന് കൃത്യമായി ഓർമ്മിച്ചു വയ്ക്കാത്തവർ കുറവല്ല. ആവുമ്പോഴായിരിക്കും പലരും ഇന്നാണല്ലോ ദിവസം എന്ന് ഓർക്കുന്നതു പോലും. ചിലർ കലണ്ടറിൽ അടയാളപ്പെടുത്തി വെയ്ക്കും. ചിലർ ഫോണിൽ തന്നെ നോട്ട് ചെയ്ത് വയ്ക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം കുറച്ചും കൂടെ എളുപ്പമാണ് മുൻകൂട്ടി നമ്മളുടെ ഡേയ്റ്റ് റിമൈന്റ് ചെയ്യുന്നത്.

സ്ത്രീകളുടെ മെൻസ്ട്രൽ സൈക്കിൾ ഇനി വാട്ട്‌സപ്പിലൂടെ കൃത്യമായി അറിയുവാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്. വിമൺസ് പേഴ്‌സണൽ ഹൈജീൻ പ്രോഡക്ട്‌സ് ബ്രാൻഡ് ആയ സിറോണ ആണ് ഈ പുതിയ ടെക്‌നോളജി വാട്‌സപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

വാട്ട്‌സപ്പിലൂടെ ചെയ്യേണ്ട വിധം

ഇതിനായി വാട്‌സപ്പിൽ 9718866644 എന്ന നമ്പറിലേയ്ക്ക് ആദ്യം ഹായ് അയക്കണം. അതിനുശേഷം സിറോണ നിങ്ങൾക്ക് ഒരു ലിസ്റ്റ് അയക്കും. ഇപ്പോൾ നിങ്ങൾക്ക് ആർത്തവത്തെ കുറിച്ചാണ് സംശയമെങ്കിൽ പിരിയഡ് ട്രാക്കർ എന്ന് ചാറ്റ് ബോക്‌സിൽ ടൈപ്പ് ചെയ്യണം. അപ്പോൾ സിറോണ നിങ്ങളുടെ ഓവുലേഷൻ ഡിറ്റേയ്ൽസും അതുപോലെ പ്രഗ്‌നൻസി സംബന്ധമായ കാര്യങ്ങളും അടുത്തമാസം എന്ന് ആർത്തവം ഉണ്ടാകും എന്നെല്ലാം കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് നൽകും.

ഇന്ത്യയിൽതന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു മൊബൈൽ അപ്ലിക്കേഷൻ വരുന്നത്. ഇപ്പോൾ അമ്മയാകുവാൻ താൽപര്യമില്ലാത്തവർക്ക് ഈ ആപ്പ് വഴി ഓവുലേഷൻ സമയം നോക്കി കാര്യങ്ങൾ മനസ്സിലാക്കുവാനും അതുപോലെ ആർത്തവത്തിന്റെ ദിവസങ്ങളെക്കുറിച്ച് കൃത്യമായി ഓർമിക്കുവാനും ഈ ടെക്‌നോളജി സഹായിക്കും.

എന്തെല്ലാം ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്‌

ഈ ടെക്‌നോളജി സ്ഥിരമായി പിന്തുടരുന്നതുവഴി നിരവധി ഗുണങ്ങളുണ്ട്. അതായത്, നിലവിൽ നിങ്ങളുടെ ആർത്തവം അടുത്തമാസം കൃത്യ സമയത്ത് തന്നെയാണോ നടക്കുന്നത്, അതുപോലെ എത്ര ദിവസത്തെ വ്യതിയാനം ഉണ്ടാകുന്നുണ്ട് എന്നെല്ലാം മനസ്സിലാക്കുവാൻ ഇത് സഹായിക്കുന്നുണ്ട്.

നിങ്ങൾക്ക് പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കുവാനും സാധിക്കും. ഇത്തരം പ്രശ്‌നമുള്ളവരിൽ ആർത്തവം വരുന്ന ഡേയ്റ്റിലും വ്യത്യാസം കാണുവാൻ സാധിക്കും. അതിനനുസരിച്ച് ഒരു ഡോക്ടറെ കാണാവുന്നതാണ്.

നല്ലൊരു ഫാമിലി പ്ലാനിംഗ് നടത്തുവാൻ ഇത് സഹായിക്കുന്നുണ്ട്. അതായത്, നിലവിൽ കല്ല്യാണം കഴിഞ്ഞവർക്ക് പെട്ടെന്ന് കുട്ടികൾ വേണ്ടെങ്കിൽ ഓവുലേഷൻ സമയം കാൽകുലേറ്റ് ചെയ്ത് ഫാമിലി പ്ലാൻ ചെയ്യാവുന്നതാണ്. അതുപോലെ ഗർഭിണിയാണോ എന്ന് മനസ്സിലാക്കുവാനും ഇത് സഹായിക്കും.

അതുപോലെതന്നെ ആർത്തവത്തിന് രണ്ട് ദിവസം മുൻപ് തന്നെ പലരിലും മൂഡ് ചേയ്ഞ്ചസ് കണ്ടുവരാറുണ്ട്. ഇത്തരത്തിൽ നിങ്ങളിൽ തന്നെ മാറ്റങ്ങൾ കാണുമ്പോൾ അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കുവാൻ ഇത്തരത്തിൽ ട്രാക്ക് ചെയ്യുന്നതിലൂടെ പലർക്കും സാധിക്കും. മുൻ കൂട്ടി മനസ്സിലാക്കുന്നതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുവാൻ സാധിക്കുന്നതായിരിക്കും.

Advertisement