ആര്‍ത്തവം നേരത്തെ വരാന്‍ അദ്ഭുതപാനീയം…

Advertisement

ആര്‍ത്തവം നേരത്തെ വരാനും വൈകിപ്പിയ്ക്കാനുമെല്ലാം മരുന്നുകളെ ആശ്രയിക്കാതെ തികച്ചും നാച്വറലായ വഴികള്‍ പരീക്ഷിയ്ക്കാം. ഇതിന് സഹായിക്കുന്ന പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

ആര്‍ത്തവം നേരത്തെ വരാന്‍ അദ്ഭുതപാനീയം…

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആര്‍ത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗര്‍ഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം. ആര്‍ത്തവം ചിലപ്പോഴെങ്കിലും നേരത്തെ വരാനും വൈകിപ്പിയ്ക്കാനുമെല്ലാം പലരും മരുന്നുകളേയാണ് ആശ്രയിക്കുന്നത്. ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

​ഉലുവ​

ഇതിനായി വേണ്ടത് രണ്ട് കപ്പ് വെള്ളം, ഇഞ്ചി അരിഞ്ഞത്, കറുവാപ്പട്ട, ഉലുവ എന്നിവയാണ് വേണ്ടത്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം വരാന്‍ സഹായിക്കുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഉലുവ. കറുവാപ്പട്ടയും ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇത് ശരീരത്തിന് ചൂട് നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു

​ഇഞ്ചി​

ഇഞ്ചിയ്ക്കും ഏറെ ഗുണങ്ങളുണ്ട്. ഇതിലെ ജിഞ്ചറോളാണ് ഇതിന് ഗുണങ്ങള്‍ നല്‍കുന്നത്. ഭക്ഷണത്തില്‍ സ്ഥിരമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവായിരിക്കും. ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകള്‍ക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിന്‍ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചിപ്പൊടിയോ അല്ലെങ്കില്‍ ഇഞ്ചി നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുക. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.

​ഇത് തയ്യാറാക്കാന്‍ ​

ഇത് തയ്യാറാക്കാന്‍ രണ്ടു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചത്, ഉലുവ 1 ടേബിള്‍ സ്പൂണ്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ക്കാം. ഇത് ചെറിയ തീയില്‍ തിളപ്പിച്ച് പകുതി വെള്ളമാക്കുക. ഇത് അടച്ച് വച്ച് ചെറുചൂടോടെ അരിച്ചെടുക്കണം. ഇത് കുടിയ്ക്കാം. ഇത് ശരീരത്തിന് ചൂട് നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാസമുറ ക്രമമായി വരാനും ഇത് സഹായിക്കുന്നു.

പെരുഞ്ചീരകം​

പെരുഞ്ചീരകം, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തും ആര്‍ത്തവം നേരത്തെ വരാന്‍ സഹായിക്കുന്ന പാനീയമുണ്ടാക്കാം. ഇവയെല്ലാം ചേര്‍ത്ത് രണ്ടു ഗ്ലാസ് വെളളം ഒന്നായി മാറും വരെ തിളപ്പിയ്ക്കാം. ഇത് പിന്നീട് ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. ഈ പാനീയങ്ങള്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവരോ ഗര്‍ഭിണികളോ കുടിയ്ക്കരുത്. ഇതുപോലെ സ്ത്രീജന്യ രോഗങ്ങളുള്ളവരും ഡോക്ടറുടെ അഭിപ്രായം ചോദിച്ച് മാത്രമേ കുടിയ്ക്കാവൂ. അതേ സമയം പിസിഒഡി പോലുളള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവര്‍ക്കും ഇതേറെ നല്ലതാണ്

LEAVE A REPLY

Please enter your comment!
Please enter your name here