ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

Advertisement

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി, സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാനും ഏലയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കാ വെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.