ഉയർന്ന വിറ്റാമിൻ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റ് എന്നിവ അടങ്ങിയ നെല്ലിക്ക വിവിധ മരുന്നുകളിൽ ഉപയോഗിച്ച് വരുന്നു. ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും.
വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിനും സന്ധികൾക്കും കൊളാജൻ രൂപീകരണത്തിനും സഹായിക്കുകയും ശക്തമായ ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യും.
മുടിയുടെ പോഷണത്തിനും മുടിയ്ക്ക് ജലാംശം നൽകുന്നതിനും നെല്ലിക്ക സഹായകമാണ്. സ്ഥിരമായി നെല്ലിക്ക കഴിക്കുന്ന ആളുകൾക്ക് ഒരു മാസത്തിന് ശേഷം മുടി കൊഴിച്ചിൽ കുറയുകയും താരൻ കുറയുകയും ചെയ്യുന്നതായി കണ്ടെത്തി.
നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രായമാകൽ വൈകിപ്പിക്കാനും ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും വ്യക്തവും ആരോഗ്യകരവുമായ നിറം നിലനിർത്താനും സഹായിക്കുന്നു.
നെല്ലിക്കയിലെ കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും കണ്ണിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നെല്ലിക്ക കഴിക്കുന്നത് കരളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കേടുപാടുകൾ തടയുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ദഹനം മെച്ചപ്പെടുത്തുകയും കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെ