കാഴ്ച്ച ശക്തി കൂട്ടാൻ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ

Advertisement

ഇന്ന് അധികം ആളുകളും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ ഉപയോ​ഗിക്കുന്നവരാണ്. ടിവിയുടെയും മൊബൈലിന്റെയും അമിത ഉപയോ​ഗം കാഴ്ച ശക്തി കുറയ്ക്കുന്നതിന് ഇടയാക്കും. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ…

മീനുകളിൽ ധാരാളം ഒമേഗ – 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കണ്ണിലെ മർദ്ദം കുറയുകയും ഗ്ലോക്കോമ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി, അയല, ചൂര മീനുകളിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇലക്കറികളിൽ അടങ്ങിയിട്ടുള്ള

കരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുമ്പോൾ വൈറ്റാമിൻ എ ആയി മാറുന്നു. കാഴ്ച ശക്തി വർധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവർത്തിക്കുന്നു.

വിറ്റമിൻ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

വിറ്റാമിൻ എ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിനുകളായ ബി, കെ, സി, ഫൈബർ, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കണ്ണിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് രക്തക്കുഴലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. അതിനാൽ റെറ്റിന തകരാറുകൾ കുറയ്ക്കുന്നു.

Advertisement