ഡയറ്റില്‍ ചെറുനാരങ്ങ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Advertisement

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ചെറുനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

രാവിലെ ഒരു ​ഗ്ലാസ് ഇളും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് വൃക്കയില്‍ കല്ലു ഉണ്ടാകാനുള്ള സാധ്യതയെ തടയാനും സഹായിക്കും. സിട്രിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് നാരങ്ങ. അതിനാല്‍ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വിളര്‍ച്ചയെ അകറ്റാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അയേണിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂട് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here