തൊലിപ്പുറത്ത് ഉണ്ടാകുന്ന പാടുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗര്‍ഭാവസ്ഥ, പ്രായാധിക്യം എന്നിവ ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നവയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് കാണപ്പെട്ടേക്കാം. എന്നാല്‍ ഈ പാടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു എന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. എന്നാല്‍ ഇതോര്‍ത്ത് ആരും ഇനി വിഷമിക്കേണ്ട. സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കറ്റാര്‍വാഴ
പലതരം പ്രശ്നങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാനും ഉത്തമമാണ്. സ്‌ട്രെച്ച് മാര്‍ക്കുള്ള ഇടങ്ങളില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി മസാജ് ചെയ്യുന്നത് പാടുകള്‍ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് മിക്സിയില്‍ നന്നായി അടിച്ചെടുത്ത് പാടുകള്‍ ഉള്ളിടത്ത് പുരട്ടുക. ഉണങ്ങിയ ശേഷം ഇത് പറിച്ചെടുത്ത് കളയാം. ശേഷം മോയ്ചരൈസറോ എണ്ണയോ പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ വളരെയധികം ഗുണം ചെയ്യും.
വെളിച്ചെണ്ണ, ബദാം ഓയില്‍
മുടി, ചര്‍മ്മം എന്നിവയ്ക്ക് ഒരേപോലെ നല്ലതാണ് വെളിച്ചെണ്ണയും ബദാം ഓയിലും. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഫലപ്രദമാണ്.
തേന്‍
തേന്‍ ഒരു നാച്ചുറല്‍ മോയ്ചറൈസറാണ്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്കുള്ള ഇടങ്ങളില്‍ തേന്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് ഫലം നല്‍കും.
ആവണക്കെണ്ണ
മുടിക്ക് ഗുണം നല്‍കുന്ന ഒന്നാണ് ആവണക്കെണ്ണ. അതുപോലെ ചര്‍മ്മത്തിനും ഇത് നല്ലതാണ്. സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉള്ളിടത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
ചെറുനാരങ്ങ
ചെറുനാരങ്ങയില്‍ ആന്റി ഓക്സിഡന്റുകളും വിറ്റാമിന് സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ വളരെ നല്ലതാണ്. ചെറുനാരങ്ങയുടെ നീര് സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് പാടുകള്‍ അകറ്റാന്‍ ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങള്‍, ആരോഗ്യ പ്രൊഫഷണലുകള്‍ നല്‍കുന്ന ഉപദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.