ചായയും ബിസ്‌ക്കറ്റും ഒരു ബെസ്റ്റ് കോമ്പിനേഷനാണ്. ഇന്ന്, പല വലുപ്പത്തില്‍ പല ചേരുവകളില്‍ ബിസ്‌കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ടീടൈം ആചാരം നിര്‍ത്താന്‍ സമയമായിരിക്കുന്നു.
ബിസ്‌ക്കറ്റ് ഒരിക്കലും ആരോഗ്യകരമായ സ്നാക് ആയി പരിഗണിക്കാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും കൊഴുപ്പും ശുദ്ധീകരിച്ച മൈദയും അടങ്ങിയിട്ടുണ്ട്, നാരുകള്‍ തീരെ കുറവാണ്. പ്രോട്ടീന്‍, വിറ്റാമിനുകള്‍ അല്ലെങ്കില്‍ ധാതുക്കള്‍ പോലുള്ള കുറഞ്ഞ പോഷകങ്ങളെ അവ പ്രദാനം ചെയ്യുന്നുള്ളൂ. മോശം ഫൈബര്‍ കഴിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും മലബന്ധത്തിന് കാരണമാകും.
സീറോ ഫാറ്റ്, ഷുഗര്‍ ഫ്രീ, മൈദ രഹിതം, അല്ലെങ്കില്‍ പ്രമേഹത്തിന് അനുയോജ്യമായവ എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, ഈ പ്രത്യേക ബിസ്‌ക്കറ്റുകള്‍ പലപ്പോഴും ‘ ശൂന്യമായ കലോറികള്‍’ ആണ് നല്‍കുന്നത്.
നിങ്ങള്‍ക്ക് വിശക്കുന്നില്ലെങ്കില്‍ ചായയ്ക്കൊപ്പം പ്രത്യേകിച്ച് ഒന്നും കഴിക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദ്ഗ്ധര്‍ പറയുന്നത്. എന്നാലും അണ്ടിപ്പരിപ്പ്, കാരറ്റ്, ഒരു കഷ്ണം പഴം എന്നിവ സ്നാക്സായി പരിഗണിക്കാവുന്നതാണ്. ഈ ഭക്ഷണങ്ങള്‍ ചായ കുടിച്ച് 15 മിനിറ്റ് കഴിക്ക് മാത്രം കഴിക്കുക. കാരണം ഇവയിലെ ആന്റി ന്യൂട്രിയന്റുകള്‍ ശരീരത്തിലെ ഇരുമ്പ് ആഗിരണത്തെ ബാധിക്കും.
നിങ്ങള്‍ക്ക് ഇടയ്ക്ക് ഒരു ക്രീം ബിസ്‌ക്കറ്റോ നിങ്ങളുടെ പ്രിയപ്പെട്ട മറ്റേതെങ്കിലും ബിസ്‌കറ്റോ കഴിക്കാം. എന്നിരുന്നാലും, ഇത് ഒരു ശീലമാക്കരുതെന്നാണ് നിര്‍ദ്ദേശിക്കാനുള്ളത്. കാരണം ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.