മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറ്റാനുള്ള വഴി

Advertisement

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരുവും മുഖക്കുരു വന്നതിന് ശേഷമുള്ള കറുത്ത പാടുകളും. പല ക്രീമുകള്‍ ഉപയോഗിച്ചാലും ഈ കറുത്ത പാടുകള്‍ മായാറില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറും.
മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. നനച്ച ഗ്രീന്‍ ടീ ഇലകള്‍ തേനില്‍ കലര്‍ത്തി ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.
മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിനായി ഒരു ടീസ്പൂണ്‍ തേന്‍, നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
വെളിച്ചെണ്ണയില്‍ ഒമേഗ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ഇറങ്ങി ചെല്ലുവാനും, ഈര്‍പ്പം പകര്‍ന്ന് ചര്‍മ്മത്തില്‍ കേടുപാടുകള്‍ തീര്‍ക്കുവാനും സഹായിക്കും. പ്രശ്നബാധിത പ്രദേശങ്ങളില്‍ മാത്രം ഇത് ഉപയോഗിക്കുക അല്ലെങ്കില്‍ ഇത് കൂടുതല്‍ മുഖക്കുരു ഉണ്ടാകുന്നതിലേക്ക് നയിച്ചേക്കാം.
മുഖക്കുരുവിന്റെ പാടുകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനാഗിരി. ഇത് രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചര്‍മ്മത്തെ കൂടുതല്‍ തെളിമയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.