ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

Advertisement

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഒലീവ്. വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ ഒലീവിൽ അടങ്ങിയിരിക്കുന്നു. ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. ഹൃദയാരോഗ്യം

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ഒലീവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഒലീവും ഒലീവ് ഓയിലുമൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതുപോലെ ഒലീവിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സഹായിക്കും.

  1. ചർമ്മം

ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് ഒലീവ്. വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ, ഇവ ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

  1. കുടലിൻറെ ആരോഗ്യം

ഒലീവിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനം സുഗമമാക്കുകയും കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കൂടാതെ ഒലീവിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

  1. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, വിറ്റാമിൻ കെ തുടങ്ങിയവ അടങ്ങിയ ഒലീവ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. അമിത വണ്ണം കുറയ്ക്കും

ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement