ശൈത്യകാലകാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വരണ്ട ചര്‍മ്മം. തണുപ്പുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതു കൊണ്ടാണ് പലപ്പോഴും വരണ്ട ചർമ്മം ഉണ്ടാകുന്നത്. ഇത്തരത്തില്‍ വരണ്ട ചർമ്മത്തെ ചെറുക്കാൻ വീട്ടില്‍ പരീക്ഷിക്കേണ്ട ചില കാര്യങ്ങളെ പരിചയപ്പെടാം.
- ഇളം ചൂടുവെള്ളത്തിൽ കുളിക്കുക
തണുപ്പുകാലത്ത് പലരും നല്ല ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നോക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പവും ആവശ്യമായ എണ്ണകളും നീക്കം ചെയ്യും. അതിനാല്‍ ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ഇത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും വരണ്ട ചര്‍മ്മത്തെ തടയാനും സഹായിക്കും.
- വെളിച്ചെണ്ണ പുരട്ടുക
കുളിച്ചതിന് ശേഷം മോയ്സ്ചറൈസറായി വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.
- പാല്‍- തേന്‍ പാക്ക്
പാലില്‍ തേന്‍ ചേര്‍ത്ത് ചര്‍മ്മത്ത് പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.
- റോസ് വാട്ടര്‍- ഗ്ലിസറിന്‍
റോസ് വാട്ടറും ഗ്ലിസറിനും കലർത്തി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചർമ്മത്തിൽ പുരട്ടുക. ജലാംശം നിലനിർത്താനും വരണ്ട ചര്‍മ്മത്തെ അകറ്റാനും ഈ പാക്ക് സഹായിക്കും.