കാത്സ്യത്തിൻറെ കുറവുണ്ടോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പാനീയങ്ങൾ

Advertisement

കാത്സ്യം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ധാതുവാണ്. കാത്സ്യത്തിൻറെ കുറവു എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അത്തരത്തിൽ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. പാൽ

കാത്സ്യം ധാരാളം അടങ്ങിയ ഒരു പാനീയമാണ് പാൽ. കൂടാതെ ഇവയിൽ വിറ്റാമിൻ ഡിയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. അതിനാൽ കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാൽ കുടിക്കുന്നത് നല്ലതാണ്.

  1. ബദാം പാൽ

ബദാമിലും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാൽ ബദാം പാൽ കുടിക്കുന്നത് കാത്സ്യത്തിൻറെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. സോയാ പാൽ

സോയാ പാൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കാത്സ്യത്തിൻറെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. യോഗർട്ട് സ്മൂത്തി

യോഗർട്ട് സ്മൂത്തി കുടിക്കുന്നതും കാത്സ്യം ലഭിക്കാൻ സഹായിക്കും.

  1. ചിയാ വിത്ത് വെള്ളം

ചിയാ വിത്ത് വെള്ളത്തിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിനായി ഇവയും കുടിക്കാം.

  1. ചീര സ്മൂത്തി

ചീര സ്മൂത്തി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കാൻ സഹായിക്കും.

  1. ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ സി, ഡി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കാത്സ്യത്തിൻറെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement