മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

Advertisement

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവയുടെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഒരുപോലെ ഗുണകരമാണ്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതി പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. എന്നാൽ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ മുട്ടയുടെ മഞ്ഞയിൽ നിന്നും ലഭിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനുമൊക്കെ ഈ വിറ്റാമിനുകൾ സഹായിക്കും. സിങ്ക്, അയേൺ, കാത്സ്യം തുടങ്ങിയ ധാതുക്കളും മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി2-വിൻറെ സമ്പന്നമായ ഉറവിടമാണ്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി 9ൻറെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗർഭിണികൾക്ക് ഏറെ പ്രധാനമായ പോഷകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ ഡയറ്റിൽ ഉൾപ്പെടുത്താം. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും. കൊളസ്ട്രോൾ രോഗികൾ ഡോക്ടർ പറയുന്ന അളവിൽ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here