കുട്ടികൾക്ക് ഈ നാല് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും നൽകണം; കാരണം ഇത്

Advertisement

തണുപ്പ് കാലത്ത് വിവിധ രോ​ഗങ്ങളാണ് കുട്ടികളിൽ പിടിപെടുന്നത്. കാലാവസ്ഥയിലെ മാറ്റം കുട്ടികളെ പലതരം രോഗങ്ങൾക്കും വൈറൽ അണുബാധകൾക്കും കൂടുതൽ ഇരയാക്കും. കുട്ടികളിൽ രോ​ഗപ്രതിരോധശേഷി കുറയുന്നത് ഇടയ്ക്കിടെ അസുഖം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

വൈറസുകളും രോഗങ്ങളും സാധാരണയേക്കാൾ വേഗത്തിൽ പടരുന്നു. കുട്ടികൾ പലപ്പോഴും ചുമ, പനി, ജലദോഷം എന്നിവ ഇടയ്ക്കിടെ ഉണ്ടാകുന്നത് തടയാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണെന്ന് പൂനെയിലെ ലുല്ല നഗറിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ്-ഡയറ്റീഷ്യൻ ഡിടി ഇൻഷാര മഹേദ്വി പറഞ്ഞു.

പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം പിന്തുടരുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കണം. ഇത് കുട്ടികളെ ആരോഗ്യത്തോടെ നിലനിർത്തിക്കൊണ്ട് കൊണ്ട് പോകാൻ സഹായിക്കും.

കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ

ഒമേഗ -3 ഫാറ്റി ആസിഡുകൾ

ഒമേഗ -3 ഫാറ്റി ആസിഡ് രോഗങ്ങളുടെയും അണുബാധകളുടെയും തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും കുഞ്ഞുങ്ങളുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൾനട്ട്, ചീര, തുളസി തുടങ്ങിയവയിൽ ഒമേഗ -3 ഫാറ്റി ആസിഡ് കൂടുതലാണ്.

വിറ്റാമിൻ സി

കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ സി നിർണായകമാണ്. ടിഷ്യൂകൾ നന്നാക്കാനും കോശങ്ങളെ ശാശ്വതമായി കേടുവരാതെ സംരക്ഷിക്കാനും വിറ്റാമിൻ സി സഹായിക്കും. കൊളാജൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാൽ ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വെളുത്ത രക്താണുക്കളുടെ (WBC) ഉത്പാദനം വർദ്ധിപ്പിക്കും. ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി, കിവി, ബ്രൊക്കോളി, കുരുമുളക് തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

സിങ്ക്

പയർവർഗ്ഗങ്ങൾ, പയർ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് അടങ്ങിയിരിക്കുന്നു. കുട്ടികളിലെ രോഗപ്രതിരോധ കോശങ്ങളുടെ വികാസത്തിനും പ്രവർത്തനത്തിനും ഈ പോഷകം അത്യന്താപേക്ഷിതമാണ്.

ആൻ്റിഓക്‌സിഡൻ്റുകൾ

ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായ ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. ചീര, മധുരക്കിഴങ്ങ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കിവി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ഭക്ഷണങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.