പതിവായി ഒരു പിടി നിലക്കടല ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ആറ് ഗുണങ്ങൾ

Advertisement

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ തുടങ്ങിയവ അടങ്ങിയതാണ് നിലക്കടല. ദിവസവും നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, ആൻറി ഓക്സിഡൻറുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് നിലക്കടല.

ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതാണ് നിലക്കടല. ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ദഹനം

ഫൈബർ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാൽ ഇവ പതിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

  1. രോഗ പ്രതിരോധശേഷി

വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ നിലക്കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

  1. പ്രമേഹം

ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ പ്രമേഹ രോഗികൾക്കും ഇവ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.

  1. വണ്ണം കുറയ്ക്കാൻ

നാരുകൾ അടങ്ങിയ നിലക്കടല കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയർ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

  1. ചർമ്മം

ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ ഇയും അടങ്ങിയ നിലക്കടല കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.