വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായി ചെയ്യേണ്ട കാര്യങ്ങള്‍

Advertisement

വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ പല്ലുകൾ ആത്മവിശ്വാസം കൂട്ടാന്‍ വരെ സഹായിച്ചേക്കാം. പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം. ദന്താരോഗ്യത്തിനായി ആദ്യം രണ്ട് നേരം പല്ലുകള്‍ തേക്കുക. അതുപോലെ തന്നെ പുകവലിയും ഉപേക്ഷിക്കുക. പല്ലിലെ മഞ്ഞ നിറം മാറാനും വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. വേപ്പില

ആന്‍റി ബാക്ടീരിയല്‍, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ വേപ്പില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും.

  1. മഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു നുള്ള് മഞ്ഞള്‍ പൊടി വെള്ളത്തിലോ പേസ്റ്റിലോ ചേര്‍ത്ത് പല്ലുകള്‍ തേക്കാം.

  1. ഉപ്പ്

ഉപ്പും പല്ലുകളിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും.

  1. തുളസി

തുളസിയും പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ച് തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കാം.

  1. മാവില

മാവിന്‍റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷില്‍ ഇവ പുരട്ടി പല്ലുകള്‍ തേക്കുന്നതും കറയെ അകറ്റാനും പല്ലുകളെ വെളുക്കാനും സഹായിക്കും.

  1. ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ കറ മാറാന്‍ സഹായിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here